Tuesday, 28 June 2011

പെണ്‍പിറവി


നീ വൃദ്ധനായിരിക്കുന്നു ,
തളര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ കത്തിയമര്‍ന്ന 
പൂക്കുറ്റിപോലെ.
വിരിമാറ് കമ്പ്ഒടിഞ്ഞ മുറം പോലെ .
നീ പരിഭ്രാന്തനാണ് .
ഏറെക്കാലമായല്ലോ 
നീ സമുദ്രത്തെ തളയ്ക്കാന്‍ തുടങ്ങിയിട്ട് . 
കയ്യിലെ ആ കത്തുന്ന വാള്‍ 
ഇനി നിനക്കെന്തിനാണ് ?
നീ കാണാത്ത പൂരങ്ങളില്ല
കേള്‍ക്കാത്ത പാട്ടുകളില്ല 
പറക്കാത്ത ആകാശങ്ങളുമില്ല
അറിയാനും പറയാനും 
ഇനി നിനക്കെന്തുണ്ട് ബാക്കി ?
നിനക്ക് വയസ്സായി ..........
പക്ഷേ
ഞാനിപ്പോള്‍ പിറന്നതേയുള്ളൂ.
പറഞ്ഞു തുടങ്ങുന്നതേയുള്ളൂ 
നടന്നു പഠിക്കുന്നതേയുള്ളൂ   
ഇനി ഊഴം എന്റേതാണ് .

5 comments:

  1. ടീച്ചറേ അറിയാന്‍ വൈകി. ബൂലോകത്തെ ടീച്ചറുടെ സാന്നിദ്ധ്യം. സന്തോഷമുണ്ട്. ഇവിടെ കാണുന്നതില്‍. കവിത ഇഷ്ടമായി.

    “ഞാനിപ്പോള്‍ പിറന്നതേയുള്ളൂ.
    പറഞ്ഞു തുടങ്ങുന്നതേയുള്ളൂ
    നടന്നു പഠിക്കുന്നതേയുള്ളൂ
    ഇനി ഊഴം എന്റേതാണ് .“

    തീര്‍ച്ചയായും ഇനി ടീച്ചറുടെ ഊഴം തന്നെയാവട്ടെ ഈ ബൂലോകത്ത്. വരുംനാളുകളില്‍ മനോഹരങ്ങളായ കവിതകളും ലേഖനങ്ങളും കഥകളും(?) കൊണ്ട് ബൂലോകത്തെ സമ്പന്നമാക്കുക.

    ReplyDelete
  2. ഒരു നീണ്ട കാത്തിരിപ്പിനു ശെഷമാണു ഈ ഊഴം കൈവന്നിരിക്കുന്നതു, പറയാനുള്ളതെല്ലാം പറയൂ, കേള്‍ക്കട്ടെ...മനസ്സില്ലാക്കട്ടെ. ആശംസകള്‍ ആര്‍ദ്ര

    ReplyDelete
  3. murichurikayumaayi amari natakkunna purushathwathinu munpil oozhathinu relavance illa, lokam pazhayathu thanne. iniyum wait cheyyendi varum

    ReplyDelete
  4. send me some short poems 4 translation

    ReplyDelete
  5. ആണിന്റെ കാലം കഴിഞ്ഞ് പെണ്ണിന്റെ കാലമായോ? എങ്കില് അങ്ങനെ തന്നെയാകട്ടെ (വിധിയെത്തടുക്കാനാവുമോ?) ഈ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കുമല്ലോ!

    ReplyDelete