Sunday 26 June 2011

കാളി ദാസി

അകത്ത് കവിതകള്‍
പുറത്തു കടമകള്‍
അകത്ത് നീലനിലാവ്
പുറത്തു കത്തുന്ന വെയില്‍
അകത്ത് കാളി
പുറത്തു ദാസി
പുറത്തു നിന്ന് പൂട്ടിയ വാതില്‍
തുറക്കാവാനാവാതെ ഞാന്‍ ..........................

3 comments:

  1. അകത്താരാ!!
    പുറത്താര്!!
    പുറത്ത് കാളി
    അകത്ത് ദാസന്‍
    കവിതയുടേ വാതായനങ്ങള്‍ തുറക്കാന്‍ താക്കോല്‍ക്കൂട്ടങ്ങള്‍ എന്തിന്. അക്ഷരങ്ങളുടെ മാസ്മരീകപ്രകാശത്തില്‍ അവ സ്വയം തുറന്നുകൊള്ളൂം.

    ReplyDelete
  2. കവിതയും ജീവിതദാസ്യവും ഒരു പെണ്മനസ്സിലുണ്ടാക്കുന്ന നിലാവും വെയിലും, ബാഹ്യ-ആന്തരിക ജീവിത വൈരുദ്ധ്യവും നട്ടംതിരിച്ചിലും കുതറലും ഈ ചെറിയ കവിതയിൽ ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

    ReplyDelete