Friday 20 May 2011

ഡ്രൈവാഷ്‌

തരുമ്പോള്‍ത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്.
കല്ലിലിട്ടടിക്കരുത്
സോപ്പുപയോഗിക്കരുത് 
മുറുക്കിപ്പിഴിയരുത്  
വെയിലില്‍ ഉണക്കരുത്
ചൂടില്‍ ഇസ്തിരിയിടരുത്
എന്നാല്‍
തുണിയായാല്‍
നനച്ചലക്കണമെന്നു ഞാന്‍
അപ്പോള്‍
മരക്കൊമ്പുകളില്‍
കൊക്കുരുമ്മിയിരിക്കുന്ന
ഇണക്കിളിക്കൂട്ടം 
മറഞ്ഞു പോയി 
കസവ് കിന്നരികള്‍ 
പിഞ്ഞിപ്പോയി 
ചായമിളകിപ്പരന്നു 
അത് ചുരുങ്ങിപ്പോയി 
ഇനി നീ തരുന്നതൊന്നും
ഞാന്‍ വെള്ളത്തില്‍ 
കുതിര്‍ക്കില്ല 
ഡ്രൈ വാഷ്‌ മാത്രം

5 comments:

  1. ഉടുത്തുലയ്ക്കാതെ കണ്ടിരുന്നാല്‍ പോരായിരുന്നോ??????

    ReplyDelete
  2. nalla kavitha...pranayam oornnu poyathinte mauna nombarangal...?

    ReplyDelete
  3. നല്ല രസമുണ്ട് ഈ കവിത.

    ReplyDelete
  4. What you gave me was so fragile?

    ReplyDelete