ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
അടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്
എന്നാല്‍
ഒരിക്കലുമവ
നേര്‍വരകളാവാറില്ല
താഴോട്ടിറങ്ങിയും
മേലോട്ട് കയറിയും
വളഞ്ഞുപുളഞ്ഞും
അത് വാക്കുകളുടെ
നെഞ്ച് പിളര്‍ക്കും
അക്ഷരങ്ങളെ മറയ്ക്കും
അതില്‍പ്പിന്നെയാണ്
പ്രിയപ്പെട്ടവയൊന്നും,
പ്രധാനപ്പെട്ടവയൊന്നും
അടിവരയിടാതെ
വിട്ടുകളയാന്‍
അവള്‍ തീരുമാനിച്ചത്
nice lines
ReplyDeleteഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
ReplyDeleteഅടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്....
ഇവിടെ വരികള്‍ മുറിച്ചതില്‍ എന്തോ കുഴപ്പം തോന്നി. അവള്‍ക്ക് എന്നത് ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഒരു അലോസരം തോന്നുന്നു. ശരിയാണോ എന്നറിയില്ല.
hmmm...thought provoking...
ReplyDelete