Monday 23 May 2011

അടിവരകള്‍




ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
അടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്‌
എന്നാല്‍
ഒരിക്കലുമവ
നേര്‍വരകളാവാറില്ല
താഴോട്ടിറങ്ങിയും
മേലോട്ട് കയറിയും
വളഞ്ഞുപുളഞ്ഞും
അത് വാക്കുകളുടെ
നെഞ്ച് പിളര്‍ക്കും
അക്ഷരങ്ങളെ മറയ്ക്കും
അതില്‍പ്പിന്നെയാണ്
പ്രിയപ്പെട്ടവയൊന്നും,
പ്രധാനപ്പെട്ടവയൊന്നും
അടിവരയിടാതെ
വിട്ടുകളയാന്‍
അവള്‍ തീരുമാനിച്ചത്

3 comments:

  1. ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
    അടിവരയിടുന്ന പതിവുണ്ടായിരുന്നു
    അവള്‍ക്ക്‌....

    ഇവിടെ വരികള്‍ മുറിച്ചതില്‍ എന്തോ കുഴപ്പം തോന്നി. അവള്‍ക്ക് എന്നത് ഒറ്റക്ക് നില്‍ക്കുമ്പോ‍ള്‍ ഒരു അലോസരം തോന്നുന്നു. ശരിയാണോ എന്നറിയില്ല.

    ReplyDelete
  2. hmmm...thought provoking...

    ReplyDelete